Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Votes With Song

പാട്ടിൽ വോട്ടുപിടിക്കാൻ പി.ജെയും അപുവും; ഈണം സന്ധ്യയിൽ ലയിച്ച് വോട്ടർമാർ

കോ​ട്ട​യം: പൂ​മാ​നം പൂ​ത്തു​ല​ഞ്ഞു... വോ​ട്ടെ​ല്ലാം യു​ഡി​എ​ഫി​നാ​യി... പാ​ട്ടു​പാ​ടി വോ​ട്ട​ര്‍​മാ​രു​ടെ മ​ന​സ് കീ​ഴ​ട​ക്കു​ക​യാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്. രാ​ഷ്‌​ട്രീ​യ​ത്തി​നൊ​പ്പം സം​ഗീ​ത​വും കൃ​ഷി​യും ഒ​ക്കെ​യാ​യി ജീ​വി​ക്കു​ന്ന മു​ന്‍ മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യ പി.​ജെ. ജോ​സ​ഫ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ചാ​ര​ണ​ത്തി​ല്‍ വേ​റി​ട്ട വ​ഴി​യി​ലാ​ണ്.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണാ​ര്‍​ഥം പാ​ട്ടു​പാ​ടി​യാ​ണ് ജോ​സ​ഫ് വോ​ട്ടു തേ​ടു​ന്ന​ത്. ഈ​ണം സ​ന്ധ്യ എ​ന്ന പേ​രി​ലാ​ണ് ജോ​സ​ഫും മ​ക​ന്‍ അ​പു ജോ​സ​ഫും പ്ര​ചാ​ര​ണ​വേ​ദി​ക​ളി​ല്‍ സം​ഗീ​ത സാ​യാ​ഹ്ന​വു​മാ​യി എ​ത്തു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച കോ​ട്ട​യം അ​തി​ര​മ്പു​ഴ​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​തി​ര​മ്പു​ഴ ഡി​വി​ഷ​ന്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജ​യ്‌​സ​ണ്‍ ജോ​സ​ഫി​ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം അ​തി​ര​മ്പു​ഴ​യി​ല്‍ ന​ട​ന്ന ഈ​ണം സ​ന്ധ്യ സം​ഗീ​ത സാ​യാ​ഹ്നം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. പ​തി​വു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി പാ​ട്ടും വ​ര്‍​ത്ത​മാ​ന​വു​മാ​യി ജോ​സ​ഫ് വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ച്ചു.

പൂ​മാ​നം പൂ​ത്തു​ല​ഞ്ഞു, പൂ​വ​ള്ളി കു​ടി​ലി​ലേ​തേ, പാ​ടാം ന​മു​ക്ക് പാ​ടാം വീ​ണ്ടു​മൊ​രു പ്രേ​മ​ഗാ​നം എ​ന്നീ ഗാ​ന​ങ്ങ​ളാ​ണ് ജോ​സ​ഫ് പാ​ടി​യ​ത്. ഉ​ല്ലാ​സ പൂ​ത്തി​രി​ക​ള്‍ ക​ണ്ണി​ല​ണി​ഞ്ഞ​വ​ളേ, മേ​രി സ​പ്‌​നോ​കീ റാ​ണി ക​ബ് ആ​യേ​ഗീ തൂ ​എ​ന്നീ പാ​ട്ടു​ക​ള്‍ അ​പു​വും ആ​ല​പി​ച്ചു.

പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​നും കേ​ര​ള കോ​ണ്‍​ഗ്ര​സ് കോ ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ അ​പു ജോ​ണ്‍ ജോ​സ​ഫും പ്ര​ശ​സ്ത ഗാ​യി​ക സോ​ണി മോ​ഹ​നും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു.

വ​യ​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ര്‍​ഥം രാ​ഹു​ല്‍ വ​ന്ന​ല്ലോ, വ​യ​നാ​ട്ടി​ല്‍ വ​ന്ന​ല്ലോ എ​ന്ന ഗാ​നം ആ​ല​പി​ച്ച് പി.​ജെ അ​ന്നും പ്ര​ചാ​ര​ണ​ത്തി​ല്‍ താ​ര​മാ​യി​രു​ന്നു.

ഇ​ത്ത​വ​ണ​യും യു​ഡി​എ​ഫി​ന്‍റെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഗ്ലാ​മ​ര്‍ പ്ര​ചാ​ര​ക​നാ​യി പി.​ജെ മാ​റി​യി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യ​ത്തി​നു പു​റ​മേ, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​യി​ട​ങ്ങ​ളി​ലും നി​ര​വ​ധി വേ​ദി​ക​ളി​ലാ​ണ് ഈ​ണം സ​ന്ധ്യ സം​ഗീ​ത സാ​യാ​ഹ്നം അ​ര​ങ്ങേ​റു​ന്ന​ത്.

Latest News

Corehub Up